മിമിക്രിക്കാരും മനുഷ്യരാണ്! സംഘാടകരുടെ ആക്രമണത്തിനിരയായ അസീസിനെ പിന്തുണച്ച് സുരാജ് വെഞ്ഞാറമ്മൂട്; സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം

trhrthrthസ്‌റ്റേജ് പ്രോഗ്രാമിന് വൈകിയെത്തിയ മിമിക്രി താരം അസീസിനെ സംഘാടകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച നടപടിക്കെതിരെ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സുരാജ് വെഞ്ഞാറമ്മൂട് രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരാജ് പ്രതിഷേധമറിയിച്ചിരിക്കുന്നത്. മിമിക്രിക്കാരെന്നാല്‍ കോമാളികളോ ആരുടെയും കളിപ്പാവകളോ അല്ലെന്നും, താനടങ്ങുന്ന മിമിക്രിക്കാരും മനുഷ്യരാണെന്നും സുരാജ് തുറന്നടിച്ചു. അസീസിനെ തന്റെ അനിയന്‍ എന്ന് വിളിച്ചാണ് സുരാജ് പോസ്റ്റില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം..

അതെ മിമിക്രിക്കാരും മനുഷ്യരാണ്. തങ്ങളുടെ സങ്കടങ്ങള്‍ ഉള്ളിലൊളിപ്പിച്ച് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍. ആ കൂട്ടത്തില്‍ പെട്ട എന്റെ അനിയന്‍ അസീസ് കഴിഞ്ഞ ദിവസം ഒരു പറ്റം സാമൂഹ്യ വിരുദ്ധരാല്‍ അക്രമിക്കപ്പെട്ടു. വിദേശത്ത് നിന്ന് എത്താന്‍ വൈകിയതിനാല്‍ പറഞ്ഞേല്‍പ്പിച്ച പ്രോഗ്രാം തുടങ്ങാന്‍ ഒരു മണിക്കൂര്‍ വൈകിയതാണ് കാരണം. ഇപ്പോഴും അമ്പലപറമ്പിലും.. പള്ളി പെരുന്നാളിനും.. ഞാന്‍ സ്റ്റേജില്‍ കയറാറുണ്ട്. ആയതിനാല്‍ എന്റെ അനിയനെ ആക്രമിച്ച ആ സംഘാടകര്‍ക്കെതിരെ, സാമൂഹ്യവിപത്തുകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ഞാന്‍ അസീസിന് പിന്തുണ പ്രഖ്യാപിക്കുന്നു.

Related posts