മിമിക്രി രംഗത്തു നിന്ന് എത്തി മലയാളസിനിമ കീഴടക്കിയ താരമാണ് സുരാജ് വെഞ്ഞാറന്മൂട്. തുടക്കകാലത്ത് ഹാസ്യറോളുകളിലായിരുന്നു താരം കൂടുതലായും പ്രത്യക്ഷപ്പെട്ടിരുന്നത്.
തിരുവനന്തപുരം ശൈലിയില്‍ ഡയലോഗ് പറഞ്ഞു താരം മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടി സൂപ്പര്‍ഹിറ്റ് സിനിമയായ രാജമാണിക്യത്തില്‍ സുരാജിന്റെ സഹായത്താലാണ് തിരുവനന്തപുരം ഭാഷ വശമാക്കിയത് എന്ന് അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ സുരാജിന്റെ ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറുന്നത്. ഒരു ചാനലില്‍ വന്ന അഭിമുഖത്തിലെ സുരാജിന്റെ വാക്കുകളാണ് വൈറലാകുന്നത്.
സുരാജ് വെഞ്ഞാറമ്മൂടിന്റെ വാക്കുകള്‍ ഇങ്ങനെ…തിരുവനന്തപുരം ശൈലി ഡയലോഗ് ഒരു സിനിമയില്‍ ഹിറ്റ് ആയതോടെ എല്ലാ സിനിമയിലും അത് തന്നെ ആകാന്‍ തുടങ്ങി.
ഒരു ഇന്റര്‍വ്യൂന് പോയാല്‍ പോലും തിരുവനന്തപുരം ഡയലോഗ് പറയാന്‍ പറയും. അവസാനം ഞാന്‍ തന്നെ പലരോടും നമുക്കൊന്ന് മാറ്റിപിടിച്ചാലോ എന്ന് ചോദിച്ചിട്ടുണ്ട്. എന്നാല്‍ ആളുകള്‍ അത് നന്നായി ആസ്വദിച്ചിരുന്നു.
പലപ്പോഴും മറ്റു ജില്ലക്കാര്‍ പോലും വളരെ നന്നായി തിരുവനന്തപുരം സ്ലാങ് പറയും എന്നവസ്ഥ വന്നു. പക്ഷെ കുറെ കാലം ആസ്വദിച്ച ശേഷം നിന്നെക്കൊണ്ടിതെ പറ്റൂ എന്ന രീതിയില്‍ ആളുകള്‍ പെരുമാറിയത് വളരെയധികം വേദന ഉണ്ടാക്കി.
അവരുടെ ആവശ്യം കഴിഞ്ഞപ്പോള്‍ എന്നെ കറിവേപ്പില പോലെ തള്ളിപ്പറഞ്ഞത് കുറെ കാലത്തെ വേദനയായിരുന്നു. ജഗതിശ്രീകുമാര്‍ എന്ന നടനൊക്കെ ഒരുപാട് വ്യത്യസ്ത വേഷങ്ങള്‍ കിട്ടിയിരുന്നു. അത്തരം വേഷങ്ങള്‍ കിട്ടിയാല്‍ ഭംഗിയാക്കാന്‍ കഴിയും എന്ന ആത്മവിശ്വസം ഉണ്ടായിരുന്നു.
സിനിമ ഒന്നുമില്ലാതെ അലഞ്ഞു നടന്ന സമയത്താണ് മായാവി എന്ന ചിത്രത്തിലെ വേഷം ഹിറ്റ് ആകുന്നത്. മായാവിയില്‍ നന്നായി അഭിനയിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇന്നിവിടെ എത്താന്‍ കഴിഞ്ഞതെന്ന് സുരാജ് വ്യക്തമാക്കുന്നു.