കൂടുതല്‍ പ്രതിഫലം ചോദിച്ച് പല നായകവേഷങ്ങളില്‍ നിന്നും സുരാജ് അകന്നു; അന്ന് പ്രേം നസീര്‍ പറഞ്ഞത് സുരാജിന്റെ കാര്യത്തില്‍ സത്യമായതിങ്ങനെ…

പ്രേം നസീര്‍ പണ്ടു പറഞ്ഞ കാര്യങ്ങള്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഇപ്പോഴത്തെ അവസ്ഥയെ വിലയിരുത്താന്‍ അനുയോജ്യമാണെന്നാണ് ചിലര്‍ പറയുന്നത്. അതില്‍ അല്‍പസ്വല്‍പം സത്യമില്ലാതില്ലതാനും. സഹനടനായും കോമഡിയനായും തിളങ്ങി നിന്ന സുരാജ് വെഞ്ഞാറമൂട് എന്ന മിമിക്രിക്കാരന്‍ ഇടയ്ക്ക് ചില വില്ലന്‍ വേഷങ്ങളും ചെയ്തു. ഒരുപാട് നമ്പരുകളുള്ള താരം പല നമ്പരുകള്‍ ഇറക്കിയാണ് പിടിച്ചു നില്‍ക്കുന്നത്. ഇതിനിടെ നായകനാകാന്‍ പലരും പ്രലോഭിച്ചെങ്കിലും താരം വഴങ്ങിയില്ല. എന്നാല്‍ നിന്നില്‍ ഒരു നായകനുണ്ടെന്നും ധൈര്യപൂര്‍വം മുമ്പോട്ടു പോകാനും പലരും ഉപദേശിച്ചു.

ചെറിയ സിനിമകളില്‍ നായകനാകാന്‍ ക്ഷണിച്ചെങ്കിലും കൂടുതല്‍ പ്രതിഫലം ചോദിച്ച് താരം തടിതപ്പി. നായകവേഷമൊന്നും തന്റെ കയ്യില്‍ ഭദ്രമല്ലെന്ന് താരത്തിനറായാം. നല്ല നിര്‍മാതാക്കളുടെയും സംവിധായകരുടെയും ചിത്രങ്ങളില്‍ നായകനായാലേ ശ്രദ്ധിക്കപ്പെടൂ എന്ന് സുരാജിന് നന്നായി അറിയാം. അങ്ങനെയാണ് ശ്രദ്ധിക്കപ്പെടാവുന്ന ചില സിനിമകളില്‍ നായകനായത്. അധികം പ്രതിഫലം മോഹിച്ചായിരുന്നു ഇത്. ഇതില്‍ ചിലത് ശ്രദ്ധിക്കപ്പെട്ടു. ദേശീയ അവാര്‍ഡും ലഭിച്ചു. അങ്ങനെ നായകനായി ചില സിനിമകളില്‍ കൂടി അഭിനയിച്ചു. പിന്നീട് നായകനാകാന്‍ ആരും വിളിച്ചില്ല. ചെയ്യുന്ന സിനിമകളുടെ എണ്ണവും കുറഞ്ഞു. ടി.വി ഷോകളും മറ്റും മാത്രമായി ആശ്രയം. അതിനിടയില്‍ തൊണ്ടി മുതല്‍ പോലുള്ള നല്ല സിനിമകളില്‍ അഭിനയിച്ചു.

ഇനി പ്രേം നസീര്‍ പണ്ടു പറഞ്ഞ വാക്കുകളിലേക്ക്…സിനിമയില്‍ നായകനല്ലാതെ, സജീവമായി നില്‍ക്കുന്ന ഒരുത്തനെ കുത്തുപാളയെടുപ്പിക്കണമെങ്കില്‍ ഒരു വഴിയേ ഉള്ളൂ. അയാളെ നായകനാക്കാന്‍ നിര്‍ബന്ധിച്ചാല്‍ മതി. ആദ്യമൊക്കെ അയാള്‍ ഒഴിഞ്ഞുമാറും വിടരുത്. കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കണം. അവസാനം അവന്‍ നായകനാകും. അതോടെ അവന്റെ കാര്യത്തില്‍ തീരുമാനമാകും. മലയാളസിനിമയില്‍ പലര്‍ക്കും ഈ അബദ്ധം സംഭവിച്ചിട്ടുണ്ട്. സുരാജിനും അത് സംഭവിച്ചുവെന്ന് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ പരിശോധിച്ചാല്‍ ആര്‍ക്കും മനസിലാകും എന്നും ചിലര്‍ പറയുന്നു.

 

Related posts