നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ഇനിയാരും കോമഡി റോള്‍ ചെയ്യാന്‍ വിളിക്കില്ലെ എന്നൊരു പേടിയുണ്ടായിരുന്നു.
പക്ഷെ അതിനു ശേഷവും കോമഡി ചെയ്തു. ജീവിതത്തില്‍ വഴിത്തിരിവായത് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ ചെയ്ത പവിത്രന് എന്ന കഥാപാത്രമാണ്.
അതിനു ശേഷം ഒരുപാട് ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ വിളിച്ചു തുടങ്ങി. അതേസമയം, സര്‍ക്കാര്‍ എനിക്ക് അവാര്‍ഡ് തന്നതിന് ശേഷം മറ്റാര്‍ക്കും മികച്ച കൊമേഡിയനുള്ള അവാര്‍ഡ് കൊടുക്കുന്നത് നിർത്തി.
സര്‍ക്കാര്‍ അംഗീകരിച്ച അവസാനത്തെ കൊമേഡിയന്‍ ഞാനാണ്. ആ സ്ഥാനം ഞാനാര്‍ക്കും വിട്ടുതരില്ല. അതോടുകൂടി സര്‍ക്കാരത് നിര്‍ത്തി.
-സുരാജ് വെഞ്ഞാറമൂട്