സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാർക്ക് മർദനമേറ്റ സംഭവത്തിൽ പോലീസിനെതിരേ കോണ്‍ഗ്രസ്.
തെളിവുണ്ടായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർപറഞ്ഞു.
ഭരിക്കുന്ന പാര്‍ട്ടിയുടെ യുവജനസംഘടന എതിര്‍ഭാഗത്ത് നില്ക്കുമ്പോള് പോലീസിന് കൈവിറയ്ക്കുന്നുവെന്നാണ് ആരോപണം.
അതേസമയം സംഭവത്തില്‍ ഡിവൈഎഫ്ഐയുടെ ജില്ലാ നേതൃത്വം ഇതുവരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല.
മാത്രമല്ല സുരക്ഷാ ജീവനക്കാക്കാര്ക്കെതിരേ നല്കിയ കൗണ്ടര്‍ പരാതിയില്‍ പോലീസ് എന്ത് നടപടിയെടുക്കുമെന്ന കാര്യവും നേതാക്കള്‍ നിരീക്ഷിക്കുന്നുണ്ട്.
നിലവിലെ അസാഹചര്യത്തില്‍ വിഷയം പ്രതിപക്ഷപാര്‍ട്ടികള്‍ ഏറ്റെടുക്കുകയും ജീവനക്കാര്‍ ഒന്നടങ്കം രംഗത്തെത്തുകയും ചെയ്തതോടെ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.
സംഭവത്തില്‍ നടപടി നീണ്ടുപോകുന്നതില്‍ ജീവനക്കാര്‍ക്കിടയിലും അമര്‍ഷം പുകയുകയാണ്. തുടര്‍ സമരങ്ങളിലേക്ക് നീങ്ങുമെന്നാണ് വിവരം.
അഅക്രമത്തിന് പോലീസ് കൂട്ട് നിൽക്കുന്നു. അക്രമം കാണിക്കുന്ന സിപിഐഎം ഡി വൈ എഫ് ഐ പ്രവർത്തകർക്കൊപ്പമാണ് പൊലീസ് നിലകൊള്ളുന്നത് ,തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് ഇതിനകം രംഗത്തുവന്നുകഴിഞ്ഞു.
അതേസമയം ഡിവൈഎഫ്ഐ നേതാവ് കെ.അരുൺ ഉൾപ്പടെ പതിനാറ് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
പ്രതികൾ ഒളിവിലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.സൂപ്രണ്ട് ഓഫീസിലേക്ക് പോവണമെന്നാവശ്യപെട്ട് എത്തിയ ദമ്പതികളെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
പിന്നാലെ പതിനഞ്ചംഗ സംഘമെത്തി സുരക്ഷാ ജീവനക്കാരെ മർദിക്കാൻ തുടങ്ങി. പലരും ഹെൽമെറ്റും മാസ്കും ഉപയോഗിച്ച് മുഖം മറച്ചിരുന്നു. എങ്കിലും കണ്ടാലറിയുന്ന ചിലരും സംഘത്തിലുണ്ടായിരുന്നു.