സാ​മൂ​ഹ്യ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ അ​ന​ധി​കൃ​ത​മാ​യി  കൈ​പ്പ​റ്റി​യ​വ​ർ​ക്കു നോ​ട്ടീ​സ് ന​ൽ​കും; നാ​ണ​ക്കേ​ടെ​ന്ന് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ അ​ർ​ഹ​ത​യി​ല്ലാ​തെ കൈ​പ്പ​റ്റി​യ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ധ​ന​വ​കു​പ്പ് ഉ​ട​ന്‍ നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ. അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​രും പെ​ന്‍​ഷ​ന് അ​ര്‍​ഹ​രാ​ണെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. സാ​ങ്കേ​തി​ക പി​ഴ​വ് മൂ​ല​മാ​ണോ അ​തോ ബോ​ധ​പൂ​ര്‍​വം അ​പേ​ക്ഷി​ച്ച​തു​കൊ​ണ്ടാ​ണോ പെ​ന്‍​ഷ​ന്‍ ല​ഭ്യ​മാ​യ​തെ​ന്ന് പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷ​മാ​ണ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക. മ​സ്റ്റ​റി​ങ് ഉ​ള്‍​പ്പ​ടെ ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടും ക്ഷേ​മ പെ​ന്‍​ഷ​ന്‍ അ​ന​ര്‍​ഹ​രി​ല്‍ എ​ത്തി​യ​ത് സ​ര്‍​ക്കാ​രി​നും നാ​ണ​ക്കേ​ടാ​ണെ​ന്ന് മ​ന്ത്രി കെ.​എ​ൻ.​ ബാ​ല​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം അ​ന​ധി​കൃ​ത​മാ​യി സാ​മൂ​ഹ്യ​ക്ഷേ​മ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ഇ​നി​യും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
സം​സ്ഥാ​ന​ത്തെ 1458 സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ അ​ർ​ഹ​ത​യി​ല്ലാ​ത്ത സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി സാ​ന്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വി​വി​ധ വ​കു​പ്പു​ക​ളി​ലെ പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​ർ​മാ​ർ മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് അ​ധ്യാ​പ​ക​രും ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ക്ക​മു​ള്ള​വ​ർ സാ​മൂ​ഹി​ക സു​ര​ക്ഷാ പെ​ൻ​ഷ​നു​ക​ൾ കൈ​പ്പ​റ്റു​ന്ന​താ​യാ​ണ് ക​ണ്ടെ​ത്ത​ൽ. ധ​ന വ​കു​പ്പ് നി​ർ​ദേ​ശ പ്ര​കാ​രം ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ വ​ൻ സാ​ന്പ​ത്തി​ക ത​ട്ടി​പ്പു ക​ണ്ടെ​ത്തി​യ​ത്.

വി​ക​ലാം​ഗ ക്ഷേ​മ പെ​ൻ​ഷ​ൻ, വി​ധ​വ പെ​ൻ​ഷ​ൻ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​ത്.
ഒ​രു ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള​വ​ർ​ക്കു ക്ഷേ​മ​പെ​ൻ​ഷ​ന് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ല. ഈ ​മാ​ന​ദ​ണ്ഡം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ശ​ന്പ​ള ഇ​ന​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ കൈ​പ്പ​റ്റു​ന്ന​തി​നൊ​പ്പം ക്ഷേ​മപെ​ൻ​ഷ​നും വാ​ങ്ങു​ന്ന​ത്.

Related posts

Leave a Comment