തിരുവനന്തപുരം: ക്രൈസ്തവ വോട്ടുകൾ ബിജെപിക്ക് അനുകൂലമാകുമെന്നും അതാണ് ഇത്തവണ ടേണിംഗ് പോയിന്റ് ആവുകയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി മത്സരിക്കുന്നത് സംസ്ഥാന ഭരണം പിടിക്കാൻ തന്നെയാണെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു.
ശോഭ സുരേന്ദ്രനെ ഗ്രൂപ്പ് നോക്കി ഒതുക്കിയിട്ടില്ല. ഉടൻതന്നെ ശോഭ സുരേന്ദ്രൻ സജീവമാകുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനം മോശം പദവി അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീണ്ടും ഇടതു ഭരണം ബിജെപി ആഗ്രഹിക്കുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. കോൺഗ്രസിനെ ഇല്ലാതാക്കാൻ ഇടതു ഭരണം തുടരണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല.
കോൺഗ്രസ് മുക്ത കേരളം ബിജെപി ലക്ഷ്യമിടുന്നില്ല. അത് ലീഗ് തന്നെ ചെയ്യുന്നുണ്ട്. ഇരുമുന്നണികളും ബിജെപിക്ക് എതിരാളികളാണ്. താൻ മത്സരിക്കുന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.