കോഴിക്കോട് : കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ഡല്‍ഹിയില്‍.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ചും കുഴല്‍പ്പണക്കേസ് സംബന്ധിച്ചും ദേശീയ നേതൃത്വം മുമ്പാകെ വിശദീകരിക്കുന്നതിനാണ് സുരേന്ദ്രന് ഡല്‍ഹിയിലെത്തിയത്.
തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ചുള്ള ആദ്യഘട്ട റിപ്പോര്‍ട്ടും ദേശീയ നേതൃത്വം മുമ്പാകെ സുരേന്ദ്രന് സമര്‍പ്പിക്കുമെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് സുരേന്ദ്രന് ഡല്‍ഹിയിലെത്തിയത്.
ദേശീയാധ്യക്ഷന്‍ ജെ.പി.നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവരുമായാണ് സുരേന്ദ്രന് കൂടിക്കാഴ്ച നടത്തുന്നത്.
ന്യൂനപക്ഷ ഏകീകരണവും കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ നല്കിയ സഹായങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയ്ക്ക് കാരണണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കൂടാതെ കേന്ദ്രപദ്ധതികളും ധനസഹായങ്ങളും സംബന്ധിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ പ്രാദേശിക നേതാക്കള്‍ക്ക് വീഴ്ച സംഭവിച്ചു.
യാതൊരു പ്രവര്‍ത്തനം പോലും നടത്താത്ത മണ്ഡലം കമ്മിറ്റികള്‍ പോലും ചില ജില്ലകളിലുണ്ടെന്നും ദേശീയ നേതൃത്വം മുമ്പാകെ വ്യക്തമാക്കും .
കുഴല്‍പ്പണ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതികാര നടപടിയാണ് സ്വീകരിക്കുന്നത്. തെളിവുകളില്ലാത്ത സംഭവമായിട്ടുപോലും ബിജെപിയോടുള്ള വിരോധമാണ് വിഷയം ആളിക്കത്തിക്കുന്നതിന് പിന്നിലെന്നും ദേശീയ നേതൃത്വം മുമ്പാകെ അറിയിക്കും.
സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയതിന്റെ പ്രതികാരമാണിപ്പോള്‍ തീര്‍ക്കുന്നത്.
അതിന്റെ ഭാഗമായാണ് കുടുംബാംഗത്തെ വരെ കേസിന്റെ ഭാഗമാക്കുമെന്ന പ്രചാരണം നടത്തുന്നതെന്നും ദേശീയ നേതാക്കള്‍ മുമ്പാകെ സുരേന്ദ്രന് വ്യക്തമാക്കുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു.