തിരുവനന്തപുരം: തൊഴിലില്ലാത്ത ചെറുപ്പക്കാരെ സർക്കാർ വെല്ലുവിളിക്കുകയാണെന്നും സിപിഎമ്മിന്റെ യുവ നേതാക്കളുടെ ഭാര്യമാരെയെല്ലാം ജോലികളിൽ സ്ഥിരപ്പെടുത്തുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
താത്കാലിക ജീവനക്കാലെ ജോലിയിൽ സ്ഥിരപ്പെടുത്താൻ പിണറായി സർക്കാർ ഗൂഢനീക്കം നടത്തുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
സർക്കാർ പിഎസ്സിയെ നോക്കുകുത്തിയാക്കുന്നു. ഇത് അപകടകരമാണ്. പിഎസ്സി എന്നാൽ പെണ്ണുമ്പിള്ള സർവീസ് കമ്മീഷനായി മാറി.
കാലടി സർവകലാശാലയിൽ നടന്നത് ചട്ടലംഘനമാണ്. നേതാക്കളുടെ ഭാര്യമാർക്ക് മാത്രം മതിയോ ജോലിയെന്നും സുരേന്ദ്രൻ ചോദിച്ചു.
രാജേഷിന് കുറച്ചെങ്കിലും മര്യാദ വേണ്ടേ. ജാതിയും മതവുമില്ലെന്ന് പറയും. പക്ഷെ ജോലിക്കാര്യത്തിൽ അത് ബാധകമല്ല. സമരം ചെയ്ത് സർക്കാരിനെ അധികാരത്തിലെത്തിച്ചത് സ്വന്തം ഭാര്യയുടെ കാര്യം നോക്കാനാണോ.
വഴിവിട്ട നിയമനത്തിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രൻ അറിയിച്ചു.