തിരുവനന്തപുരം: തനിക്കെതിരെ സർക്കാരും പോലീസും ചുമത്തിയത് കള്ളക്കേസാണെന്ന് ജയിൽ മോചിതനായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ജയിലിൽ കിടക്കേണ്ട കുറ്റങ്ങളൊന്നും താൻ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കിരാതമായ നടപടികളാണ് പോലീസും സർക്കാരും തന്നോട് ചെയ്തത്. മാനുഷിക പരിഗണന പോലും നൽകിയില്ല. ജയിലിൽ ആയിരുന്നപ്പോഴും മനസ്സിൽ അയ്യപ്പനിലുള്ള വിശ്വാസം മാത്രമായിരുന്നു. ശബരിമലയിൽ അവിശ്വാസികൾ ആചാരലംഘനം നടത്തുമോയെന്ന ആശങ്ക ഉണ്ടായിരുന്നു.
എന്നാൽ ആചാര ലംഘനം നടന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ സുപ്രീംകോടതി വിധി മറയാക്കി ശബരിമലയിൽ ആചാരലംഘനം നടത്താൻ ശ്രമിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.