തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള. ബിജെപി പരിവർത്തൻ യാത്ര തെക്കൻ മേഖലാ ജാഥയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെക്കൻ മേഖലാ യാത്രയുടെ ക്യാപ്റ്റനാണ് സുരേന്ദ്രൻ.
കുപ്രചാരണം കൊണ്ട് ബിജെപിയെ തകർക്കാനാവില്ലെന്നും ബിജെപിയെ തോല്പിക്കല് മാത്രമാണ് അത്തരം പൊള്ളയായ പ്രചരണങ്ങൾക്കൊണ്ട് മറ്റുള്ളവർ ലക്ഷ്യമിടുന്നതെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
ബിജെപി സ്ഥാനാർഥികളാരൊക്കെ എന്നത് സംബന്ധിച്ച് ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ല. സ്ഥാനാർഥിയെച്ചൊല്ലി തമ്മിലടി എന്ന കുപ്രചാരണം ചിലർ നടത്തുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു