കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിക്ക് തയാറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
കേന്ദ്ര നേതാക്കളെ ഫോണിൽവിളിച്ചാണ് സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. തോൽവി വിശദമായി പരിശോധിക്കാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിച്ചെന്നാണ് സൂചന.
തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സുരേന്ദ്രൻ പറഞ്ഞിരുന്നു.
സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ തോൽവിയുടെ പൂർണ ഉത്തരവാദിത്വം തനിക്കാണ്.
തോൽവിയെ സംബന്ധിച്ചുള്ള കാര്യങ്ങൾ കേന്ദ്ര ഘടകത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രണ്ടിടത്ത് മൽസരിച്ചിരുന്നില്ലെങ്കിൽ മഞ്ചേശ്വരത്ത് ജയിച്ചേനെ എന്ന് കരുതുന്നവരുണ്ട്.
താൻ പാർട്ടിക്ക് വിധേയനാണ്. പാർട്ടി ശാസനകൾ അനുസരിക്കുക മാത്രമാണ് ചെയ്തത്.
രണ്ടിടത്ത് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കേന്ദ്രനേതൃത്വം പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.