എടത്വ: രണ്ടാഴ്ച മുന്‍പ് മരിച്ച മാതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്ത് മടങ്ങിയെത്തിയ മകന് കുളിമുറിയില്‍ മരിച്ച നിലയില്‍. കോട്ടയം കങ്ങഴ ഇലക്കാട് കാര്‍ത്തികയില്‍ സുരേന്ദ്രന് (63) ആണ് മരിച്ചത്.
ഉച്ചഭക്ഷണത്തിനു മുന്‍പ് കുളിക്കാനായി കുളിമുറിയില്‍ കയറിയ സുരേന്ദ്രന് ഏറെ സമയത്തിനുശേഷവും കാണാഞ്ഞതിനെതുടര്‍ന്ന് നോക്കുമ്പോള്‍ സുരേന്ദ്രന് കുളിമുറിയില്‍ വീണു കിടക്കുന്നതായി കാണുകയായിരുന്നു.
വാതില്‍ ചവിട്ടിത്തുറന്ന് സുരേന്ദ്രനെ പച്ച സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു. മരണശേഷം ആശുപത്രിയില്‍ എത്തിച്ചതിനാല്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു.
സംസ്കാരം ഇന്നു രാവിലെ 11.30ന് കോട്ടയം കങ്ങഴ കാര്‍ത്തികയിലെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: കല. മക്കള്‍: ജിതിന്, കൃഷ്ണപ്രിയ.