കോഴിക്കോട്: ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ ലൈംഗികാരോപണത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനെതിരേ വിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. എംഎൽഎയ്ക്കെതിരായ പരാതി ലഭിച്ചപ്പോൾ തന്നെ ബൃന്ദാ കാരാട്ട് ഈ കേസ് പോലീസിനു കൈമാറേണ്ടതായിരുന്നു.
പാർട്ടി കോടതിയല്ല സ്ത്രീ പീഡനക്കേസിൽ തീർപ്പു കൽപ്പിക്കേണ്ടതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.