കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളുള്ളതു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. 248 കേസുകളാണ് കെ. സുരേന്ദ്രന്റെ പേരിലുള്ളത്.
മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന സുരേന്ദ്രനെതിരേ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളാണു കൂടുതലും. കേസുകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിബന്ധനപ്രകാരം പത്രത്തിൽ പ്രസിദ്ധീകരിച്ചു.
പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക ജില്ലകളിലും സുരേന്ദ്രനെതിരേ കേസുകളുണ്ടെന്നു പരസ്യത്തില്‍ വ്യക്തമാക്കുന്നു.
വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, ലഹള നടത്തല്‍, ഭീഷണിപ്പെടുത്തല്‍, അതിക്രമിച്ചു കയറല്‍, പോലീസുകാരുടെ ജോലി തടസപ്പെടുത്തല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസുകൾ.
കൊല്ലം ജില്ലയിലാണു കൂടുതല്‍ കേസുകളുള്ളത് -68 കേസുകള്‍. ആലപ്പുഴ-55, പത്തനംതിട്ട-29, ആലപ്പുഴ-55, കാസര്‍ഗോഡ്-38, ഇടുക്കി-17, കോട്ടയം-8, എറണാകുളം-6, തൃശൂര്‍-6 എന്നിങ്ങനെയാണ് കേസുകളുടെ കണക്ക്.
തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും ഒന്നിലധികം കേസുകള്‍ വീതം സുരേന്ദ്രന്റെ പേരിലുണ്ട്.