തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവം വടക്കേ ഇന്ത്യയിൽ ആയിരുന്നെങ്കിൽ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും മോദിയുടെ രാജി ആവശ്യപ്പെട്ട് സമരം തുടങ്ങുമായിരുന്നുവെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ.
ചാനൽ ചർച്ചക്കുവേണ്ടി മാത്രം എംപിമാരായ എം.ബി. രാജേഷും കൂട്ടരും പാർലമെന്റിലെ ഗാന്ധിപ്രതിമക്കു മുന്നിൽ ഇന്നലെ രാത്രി തന്നെ ഒരു ധർണ്ണ നടത്തി അതിന്റെ പടം ഇന്നത്തെ പത്രത്തിൽ തന്നെ വരുമെന്നും ഉറപ്പുവരുത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവം നന്പർ വണ്‍ കേരളത്തിലായതുകൊണ്ടും എം.ബി രാജേഷിന്റെ മണ്ഡലത്തിൽപെടുന്ന അട്ടപ്പാടിയിലായതുകൊണ്ടും ആരും മിണ്ടുന്നില്ല. ശതകോടിക്കണക്കിന് രൂപയാണ് പ്രതിവർഷം ആദിവാസികൾക്കുവേണ്ടി കേന്ദ്രസർക്കാർ നീക്കിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതൊന്നും പാവങ്ങൾക്കു കിട്ടുന്നില്ലെന്ന് മാത്രം. എല്ലാം ഇടത്തട്ടുകാർ തട്ടുകയാണ്. കഞ്ഞി കുടിക്കാനില്ലെങ്കിലും പ്രശ്നം ബീഫ് കിട്ടാത്തതായിരുന്നെങ്കിൽ രാജേഷ് അട്ടപ്പാടിയിൽ ചെന്ന് ഒരു ബീഫ് മേളയും വേണ്ടിവന്നാൽ ഒരാഴ്ച നിരാഹാരവും കിടന്നേനെ എന്നും സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്ന സുരേന്ദ്രന്റെ പ്രതികരണം.