ആ നടനോടുള്ള പിണക്കത്തിൽ സുരേഷ് ഗോപിയുടെ ‘നോ’യ്ക്ക് നടഷ്ടമായത്  എ​ട​ച്ചേ​ന കു​ങ്ക​നെ; സൂപ്പർ താരങ്ങളുടെ കൂട്ടുകെട്ടിൽ പിറന്നതൊക്കെയും സൂപ്പർ ഹിറ്റായിരുന്നെന്ന് ഓർമിപ്പിച്ച്  ഹരിഹരൻ


മ​ല​യാ​ള​ത്തി​ന്‍റെ ആ​ക്ഷ​ൻ കിം​ഗ് സു​രേ​ഷ് ഗോ​പി ക​രി​യ​റി​ല്‍ വേ​ണ്ട​ന്നു​വ​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് പ​ഴ​ശി​രാ​ജ​യി​ലെ എ​ട​ച്ചേ​ന കു​ങ്ക​ന്‍ എ​ന്ന ശ​ക്ത​മാ​യ വേ​ഷം. മ​മ്മൂ​ട്ടി​യു​മാ​യു​ള്ള പി​ണ​ക്ക​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് അ​ന്ന് സു​രേ​ഷ് ഗോ​പി പ​ഴ​ശി​രാ​ജ​യോ​ട് നോ ​പ​റ​ഞ്ഞ​ത്.

ആ ​സ​മ​യ​ത്ത് മ​മ്മൂ​ട്ടി​യും സു​രേ​ഷ് ഗോ​പി​യും അ​ത്ര ന​ല്ല ബ​ന്ധ​ത്തി​ലാ​യി​രു​ന്നി​ല്ല. ഒ​ടു​വി​ല്‍ എ​ട​ച്ചേ​ന കു​ങ്ക​നാ​യി അ​ഭി​ന​യി​ക്കാ​ന്‍ സം​വി​ധാ​യ​ക​ന്‍ ഹ​രി​ഹ​ര​ന്‍ പ്ര​ശ​സ്ത ന​ട​ന്‍ ശ​ര​ത് കു​മാ​റി​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു.

സു​രേ​ഷ് ഗോ​പി​യെ പ​ഴ​ശി​രാ​ജ​യി​ലേ​ക്ക് വി​ളി​ച്ചി​രു​ന്ന​താ​യി ഹ​രി​ഹ​ര​നും നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സു​രേ​ഷ് ഗോ​പി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, അ​ദ്ദേ​ഹം ‘നോ’ ​പ​റ​ഞ്ഞു. അ​തോ​ടെ ആ ​ചാ​പ്റ്റ​ര്‍ ക്ലോ​സ് ചെ​യ്തു.

ആ ​ക​ഥാ​പാ​ത്രം ചെ​യ്തി​ല്ലെ​ങ്കി​ല്‍ സു​രേ​ഷ് ഗോ​പി​യു​ടെ ക​രി​യ​റി​ലെ വ​ലി​യ ന​ഷ്ട​മാ​കും എ​ന്നൊ​ന്നും പ​റ​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് അ​തി​ലും മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചി​ല​പ്പോ​ള്‍ കി​ട്ടു​മാ​യി​രി​ക്കാം- ഹ​രി​ഹ​ര​ന്‍ ഒ​രി​ക്ക​ൽ വെ​ളി​പ്പെ​ടു​ത്തി​.

ഒ​രു കാ​ല​ത്ത് മ​മ്മൂ​ട്ടി-​സു​രേ​ഷ് ഗോ​പി കോം​ബി​നേ​ഷ​ന്‍ സി​നി​മ​ക​ളെ​ല്ലാം തി​യ​റ്റ​റു​ക​ളി​ല്‍ വ​ലി​യ ആ​ര​വം തീ​ര്‍​ത്തി​രു​ന്നു. പ​പ്പ​യു​ടെ സ്വ​ന്തം അ​പ്പൂ​സ്, ധ്രു​വം, ന്യൂ​ഡ​ല്‍​ഹി, ദി ​കിം​ഗ് തു​ട​ങ്ങി​യ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം മ​മ്മൂ​ട്ടി​യും സു​രേ​ഷ് ഗോ​പി​യും ഒ​ന്നി​ച്ച്‌ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍,

ഇ​രു​വ​രും ത​മ്മി​ല്‍ പി​ന്നീ​ട് ക​ടു​ത്ത ശ​ത്രു​ത​യി​ലാ​യി. പി​ന്നീ​ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള പി​ണ​ക്കം അ​വ​സാ​നി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍, മ​മ്മൂ​ട്ടി​യും സു​രേ​ഷ് ഗോ​പി​യും ത​മ്മി​ലു​ള്ള പി​ണ​ക്ക​ത്തി​ന്‍റെ കാ​ര​ണം ഇ​പ്പോ​ഴും മ​ല​യാ​ള സി​നി​മാ​ലോ​ക​ത്തി​നു വ്യ​ക്ത​മാ​യി അ​റി​യി​ല്ല.

-പി​ജി

Related posts

Leave a Comment