തൃശൂർ: രമ്യയുടെ സങ്കടമറിഞ്ഞ് സുരേഷ് ഗോപി രമ്യയുടെ കൊച്ചുവീട്ടിലെത്തി. എൻജിനിയറിംഗിനു ശേഷം ഉന്നത പഠനം നടത്തുന്ന രമ്യയെ തേടിയാണ് സുരേഷ് ഗോപി എംപി തൃശൂർ റെയിൽവേ ചേരിയിൽ താമസിക്കുന്ന കൊച്ചുവീട്ടിലേക്ക് വന്നത്.
ലാപ്ടോപ്പ് തകരാറിലായതേത്തുടർന്നു പഠനം പ്രതിസന്ധിയിലായത് രമ്യയെ ഏറെ വേദനിപ്പിച്ചിരുന്നു. പുതിയത് വാങ്ങാൻ സാന്പത്തികമായ കഴിവുമില്ല.
ഈ വിവരം സുരേഷ് ഗോപിയുടെ ചെവിയിലെത്തിയതോടെയാണ് പുതിയ ലാപ്ടോപ്പുമായി സുരേഷ് ഗോപി രമ്യയെ കാണാനെത്തിയത്.
റെയിൽവേ ചേരി പുനരധിവാസത്തിനു കോർപറേഷൻ ഭൂമി വാങ്ങിയെങ്കിലും വീടുവച്ചു നൽകാത്ത പ്രശ്നം കോളനിക്കാർ സൂചിപ്പിച്ചു. ഇതിൽ ഇടപെടാമെന്ന് വാക്കു നൽകിയാണ് സുരേഷ് ഗോപി മടങ്ങിയത്.