തിരുവനന്തപുരം: മലയാളി വൈദികർ അടക്കമുള്ള ക്രൈസ്തവ സമൂഹത്തെ വിഎച്ച്പി പ്രവർത്തകർ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി.
അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ കൊണ്ടുവച്ചാൽ മതിയെന്നും ജബൽപുർ വിഷയത്തിൽ മറുപടി പറയാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.കൈരളി ചാനലിന്റെ റിപ്പോർട്ടർ ജബൽപുർ വിഷയത്തിൽ ചോദ്യം ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമണങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം പാർലമെന്റിൽ ജോൺ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് അതിന് താൻ അതേനാണയത്തിൽ മറുപടി നൽകിയിട്ടുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
പാലാ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനും പാലയൂർ പള്ളി പൊളിക്കാനും വരെ നീക്കമുണ്ടായില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.