സ്വന്തം ലേഖകൻ
തൃശൂർ: കൈനീട്ട വിവാദത്തിൽപെട്ട് ബിജെപിയും സുരേഷ്ഗോപിയും. എന്തായാലും, ഇടത്തുനിന്നും വലത്തുനിന്നുമുള്ള ആക്രമണത്തെ പ്രതിരോധിക്കാൻ രണ്ടും കല്പിച്ച് ബിജെപിയും കളത്തിലിറങ്ങി.
രണ്ടു മുന്നണികളും കൈനീട്ടം കൊടുക്കൽ വിവാദമാക്കിയതോടെ കൈനീട്ടം കൊടുക്കൽ കൂടുതൽ വ്യാപകമാക്കാനാണ് ബിജെപിയുടെ തീരുമാനം. വിവാദമായ പശ്ചാത്തലത്തിലും കൈനീട്ടം കൊടുക്കൽ നിർത്തില്ലെന്നും നേതാക്കൾ പറഞ്ഞു.
മേൽശാന്തി പൊതുജനങ്ങളിൽനിന്നും പണം സ്വീകരിച്ച് വിഷുക്കൈനീട്ടം നൽകാൻ പാടില്ല എന്ന നോട്ടീസ് നൽകിയ കൊച്ചിൻ ദേവസ്വം ബോർഡിന്റെ നടപടിയിൽ പതിഷേധിച്ച് ബിജെപി വടക്കുന്നാഥ ക്ഷേത്ര ശ്രീമൂലസ്ഥാനത്ത് പ്രതിഷേധ വിഷുക്കൈനീട്ട പരിപാടി സംഘടിപ്പിച്ചു.
സുരേഷ്ഗോപി കൈനീട്ടം വാ ഹനത്തിലിരുന്നു കൊടുത്തതും വാങ്ങിയവർ അദ്ദേഹത്തിന്റെ കാൽതൊട്ടു വണങ്ങിയതും വിവാദ മായിരുന്നു.
എന്നാൽ, കൈനീട്ടം നല്കിയപ്പോൾ പ്രായം കുറഞ്ഞവരാണ് കാലിൽ തൊട്ടതെന്നും മുതിർന്നവരോടു കാൽ തൊട്ടു വന്ദിക്കരുതെന്നു സുരേഷ്ഗോപി പറയാറുണ്ടെന്നും നേതാക്കൾ പറഞ്ഞു.
പ്രാർത്ഥനകളും അനുഗ്രഹങ്ങളും മനസിൽ മതിയെന്നാണ് സുരേഷ്ഗോപി പറയാറുള്ളത്. മുതിർന്നവരുടെ കാൽ തൊട്ടുവന്ദിക്കൽ ഹൈന്ദവ ആചാരത്തിന്റെ ഭാഗമാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
യുഡിഎഫും എൽഡിഎഫും ബിജെപിക്കെതിരെ സുരേഷ് ഗോ പിയുടെ കൈനീട്ട വിവാദം വലിയ വിഷയമാക്കി ഉയർത്തിക്കൊണ്ടുവരുന്നുണ്ട്.
ഭക്തർക്കു നൽകാനായി വിഷുക്കൈനീട്ടം ക്ഷേത്രം മേൽശാന്തിമാരെ സുരേഷ് ഗോപി ഏല്പിച്ചതാണ് വിവാദത്തിനു തുടക്കം.
മേൽശാന്തിമാർ ഭക്തർക്കു നല്കാനായി ആരുടെ കൈയിൽനിന്നും പണം വാങ്ങരുതെന്നു കൊച്ചിൻ ദേവസ്വം ബോർഡ് ഉത്തരവിറക്കിയതോടെ സംഭവം വിവാദമായി.
തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെ മേൽശാന്തിമാരുടെ പക്കൽ ആയിരത്തിയൊന്നു രൂപ ഭക്തർക്കു നൽകാനായി സുരേഷ് ഗോപി നൽകിയിരുന്നു. ഒരു രൂപ യുടെ ആയിരത്തിയൊന്നു നോ ട്ടുകളാണ് നൽകിയത്.
ഇങ്ങനെ, ക്ഷേത്രം മേൽശാന്തിമാർ ഭക്തർക്കു നൽകാനായി വിഷുക്കൈനീട്ടം വാങ്ങിയതു ശരിയായില്ലെന്നു കൊച്ചിൻ ദേവസ്വം ബോർഡ് വിലയിരുത്തി. തുടർന്നായിരുന്നു ഉത്തരവ്.
സിപിഎം, സിപിഐ നേതാക്കളുടെ എതിർപ്പായിരുന്നു ഈ പ്രത്യേക ഉത്തരവിനു കാരണമെന്നാണ് പറയുന്നത്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ തന്നെ വിഷയത്തിൽ ഇടപെട്ട് ബോർഡിന് നിർദേശം നൽകുകയായിരുന്നു.
വിശ്വാസികൾക്കുമേലുള്ള കടന്നുകയറ്റമാണ് കൊച്ചിൻ ദേവസ്വം ബോർഡ് നടത്തുന്നതെന്നു ബിജെപി പ്രതികരിച്ചു.