ഇരിങ്ങാലക്കുട : സുരേഷ് ഗോപിയെ തൃശൂരിൽ സ്ഥാനാർഥിയാക്കാൻ തങ്ങൾക്ക് ഇഡിയുടെയും കരുവന്നൂരിന്റെയും ഒന്നും സഹായം വേണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
കരുവന്നൂരിലെ കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്നത് മാധ്യമങ്ങളോ ഇഡിയോ ക്രൈംബ്രാഞ്ചോ അല്ല, മറിച്ച് പാവപ്പെട്ട സിപിഎം അനുഭാവികളായ സഹകാരികളാണ്.
മാസപ്പടി എല്ലാം വാങ്ങി എവിടെ നിക്ഷേപിക്കുന്നു എന്ന സംശയമാണ് ഇപ്പോൾ തീർന്നിരിക്കുന്നത് എ.സി. മൊയ്തീന്റെയും എം.കെ. കണ്ണന്റെയും അരവിന്ദാക്ഷന്റെയും സതീഷ് കുമാറിന്റെയും അനധികൃത സ്വത്തുക്കൾ കണ്ടു കെട്ടണം.
അല്ലാതെ മറ്റു ബാങ്കുകളെ കൂടി കരുവന്നൂരിന്റെ പാതയിലേക്ക് എത്തിക്കുകയല്ല വേണ്ടത്. തട്ടിപ്പുകാരെല്ലാം എ.കെ.ജി സെന്ററിൽ ആണ് അന്തിയുറങ്ങുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.