തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഇതുവരെ ബിജെപി നേതൃത്വവുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാർഥികളുടെ പേരുകൾ ഉയരുന്നതിനിടയിൽ തന്റെ പേരും പറഞ്ഞു കേട്ടത് മാധ്യമങ്ങൾ വഴി മാത്രമാണ്. നേതൃത്വം ഇത് സംബന്ധിച്ച ഒരു കാര്യവും സംസാരിച്ചിട്ടില്ല. മത്സരിക്കണമെന്ന് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടാൽ പരിഗണിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.