ആളുകൾ ഏറെ ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃശൂർ. ഏഷ്യാനെറ്റ് ന്യൂസ്- AZ റിസര്‍ച്ച് പാര്‍ട്ണേഴ്സ് അഭിപ്രായ സര്‍വ്വേയുടെ രണ്ടാം ഘട്ട ഫലം പുറത്ത് വന്നപ്പോൾ മത്സരം കടുക്കുമെന്നാണ് സൂചനകൾ. യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപനും എൽഡിഎഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസും എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ടി.എൻ പ്രതാപന് 36% രാജാജി മാത്യു തോമസ് 32% സുരേഷ് ഗോപി 26% വോട്ട് നേടുമെന്നാണ് ഫലം വ്യക്തമാക്കുന്നത്.
എന്നാൽ സുരേഷ് ഗോപിയെ ആളുകൾ നെഞ്ചിലേറ്റുമെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. ഒരു മാസത്തോളം കാലയാളവിലായാണ് സര്‍വ്വേ നടന്നത്. എല്ലാ മണ്ഡലങ്ങളേയും ഉള്‍പ്പെടുത്തിയാണ് രണ്ടാംഘട്ടം നടത്തിയതെന്നാണ് ഇവരുടെ അവകാശവാദം.
അതേസമയം തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. മുക്കാട്ടുകര ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായത്.
ഓഫീസിലെ പന്തലും ബാനറുകളും നശിപ്പിക്കപ്പെട്ടതായി തിങ്കളാഴ്ച പുലർച്ചെ കണ്ടെത്തി. പോസ്റ്ററുകളും വലിച്ചു കീറിയിട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രണ്ട് ബൈക്കുകളിലായി എത്തിയ ആറു പേരടങ്ങടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് ലഭിച്ച സൂചന.
അക്രമത്തിനുപിന്നിൽ സിപിഎമ്മാണെന്നു പ്രാദേശിക ബിജെപി നേതാക്കൾ ആരോപിച്ചു. പരാജയഭീതി കാരണം സിപിഎം ആളുകളെ ഉപയോഗിച്ച് അക്രമം നടത്തുകയാണെന്നും ബിജെപി നേതാക്കൾ പറഞ്ഞു.