ന്യൂഡൽഹി: കേരളീയ ശൈലിയിൽ മുണ്ടുടുത്താണ് സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്നലെ കേന്ദ്ര സഹന്ത്രി ആകാനെത്തിയത്. സ്ഫുടമായ ഇംഗ്ലീഷിൽ ദൈവനാമത്തിലായിരുന്നു ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്.
സഹമന്ത്രിമാരിൽ മുമ്പന്മാരിലൊരാളായി സുരേഷ് ഗോപിയും ചടങ്ങിന്റെ അവസാന ഘട്ടത്തിൽ രാത്രി 9.45നാണ് ജോർജ് കുര്യനും സത്യപ്രതിജ്ഞ ചൊല്ലിയത്.
വെള്ള പൈജാമയും വെള്ള കുർത്തയും നീല ഹാഫ് ജാക്കറ്റും അണിഞ്ഞായിരുന്നു പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞ.
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി മോദി രാഷ്ട്രപതി ഭവനിലെ വേദിയിലേക്കെത്തിയതോടെ മോദി, മോദി മുദ്രാവാക്യം വിളികളോടെ ആവേശത്തോടെയാണ് ജനക്കൂട്ടം വരവേറ്റത്.