പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​നു മു​ന്പ് ക​ണ്ണ​ന്‍റെ  അ​നു​ഗ്ര​ഹം വാ​ങ്ങാ​ൻ സു​രേ​ഷ് ഗോ​പി എ​ത്തി

ഗു​രു​വാ​യൂ​ർ; നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​ന് മു​ന്പ് ക​ണ്ണ​ന്‍റെ അ​നു​ഗ്രം തേ​ടി ബിജെപി സ്ഥാനാർഥി സു​രേ​ഷ് ഗോ​പി ഗു​രു​വാ​യൂ​രി​ലെ​ത്തി.​ രാ​വി​ലെ ശീ​വേ​ലി​ക്ക് ശേ​ഷം ദ​ർ​ശ​നം ന​ട​ത്തി​യ സു​രേ​ഷ് ഗോ​പി സോ​പാ​ന​ത്തി​ൽ നെ​യ്യും കാ​ണി​ക്ക​യും സ​മ​ർ​പ്പി​ച്ച് തൊ​ഴു​തു.​ പ്ര​സാ​ദം സ്വീ​ക​രി​ച്ച​ശേ​ഷം ഉ​പ​ദേ​വന്മാ​രേ​യും തൊ​ഴു​ത് പു​റ​ത്തു ക​ട​ന്നു.​തു​ട​ർ​ന്ന് എ​ൻ​ഡി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.​

കി​ഴ​ക്കേ​ന​ട​യി​ൽ ട്രാ​ഫി​ക് ഐ​ല​ന്‍റി​ന് സ​മീ​പം എ​ത്തി​യ സു​രോ​ഷ് ഗോ​പി​യെ നൂ​റ് ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ച് മ​ഞ്ജു​ളാ​ൽ പ​രി​സ​ര​ത്തേ​ക്ക് ആ​ന​യി​ച്ചു.​ മ​ഞ്ജു​ളാ​ൽ പ​രി​സ​ര​ത്ത് എ​ത്തി​യ സു​രേ​ഷ് ഗോ​പി​യെ വ​നി​താ പ്ര​വ​ർ​ത്ത​ക​ർ ആ​ര​തി​യു​ഴി​ഞ്ഞു.

​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​വ​യ്ക്കു​ന്ന​തി​ന് ത​ളി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ സ്വ​രൂ​പി​ച്ച തു​ക ത​ളി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ബി​ജെ​പി പ്ര​സി​ഡ​ന്‍റ് ഭ​ഗീ​ഷ് പൂ​രാ​ട​ൻ സു​രേ​ഷ് ഗോ​പി​ക്ക് കൈ​മാ​റി.​ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​നാ​ഗേ​ഷ്,ബി​ഡി​ജെ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി.​സ​ദാ​ന​ന്ദ​ൻ, നേ​താ​ക്ക​ളാ​യ കെ.​ആ​ർ.​അ​നീ​ഷ്, പി.​എം.​ഗോ​പി​നാ​ഥ​ൻ, ഷി​ജി​ൽ ചു​ള്ളി​പ​റ​ന്പി​ൽ, കെ.​ജി.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Related posts