കരുണാര്‍ദ്രമായ ഒരു മനസ്സിന്റെ ഉടമയാണ് നടനും എംപിയുമായ സുരേഷ് ഗോപി. സഹായമഭ്യര്‍ഥിച്ച് തന്റെ മുമ്പിലെത്തുന്ന ആളുകളെ യാതൊരു മടിയും കൂടാതെ സഹായിക്കാനുള്ള മനസ്ഥിതിയും താരത്തിനുണ്ട്.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുമ്പു തന്നെ താരം സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കനിവിന്റെ കരങ്ങളുമായി പുല്ലൂറ്റ് സ്വദേശിയായ ഭിന്നശേഷിക്കാരന് ആശ്വാസം പകര്‍ന്നിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍.
പുല്ലൂറ്റ് സ്വദേശിയായ അനീഷ് ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്നതിനായി ഫെഡറല്‍ ബാങ്കില്‍ നിന്നും രണ്ടരലക്ഷം രൂപ വായ്പ എടുത്തിരുന്നു.
എന്നാല്‍ അനീഷിന്റെ അക്കൗണ്ടിലേക്ക് വന്ന ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ തുക ബാങ്ക് വായ്പയിലേക്കായി വരവു വെച്ചു.
ഇക്കാര്യം ഫേസ്ബുക്കിലൂടെ അനീഷ് അറിയിച്ചതിനെ തുടര്‍ന്നാണ് സുരേഷ് ഗോപി ഇടപ്പെട്ടത്. അനീഷിന്റെ വായ്പ കുടിശികയായ ഒരു 1,50,000 രൂപയും പലിശയും സുരേഷ് ഗോപി അടച്ചു തീര്‍ക്കുകയായിരുന്നു.
കേരളത്തില്‍ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള കാസര്‍ഗോഡ് ജില്ലയ്ക്ക് അടുത്തിടെ സുരേഷ് ഗോപി വെന്റിലേറ്റര്‍ നല്‍കുകയും ചെയ്തിരുന്നു.
അച്ഛന്‍ ചെയ്യുന്ന പല നല്ല കാര്യങ്ങളും സംസാരിക്കപ്പെടാതെ പോകുന്നുവെന്ന് പറഞ്ഞ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ് പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു.
ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൂന്നു വെന്റിലേറ്ററുകളും മൊബൈല്‍ എക്‌സ്‌റേ യൂണിറ്റുമാണ് സുരേഷ്‌ഗോപി കാസര്‍കോഡിന് നല്‍കിയത്.
എംപി എന്ന നിലയിലും വ്യക്തി എന്ന നിലയിലും സുരേഷ്‌ഗോപി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുമ്പേ തന്നെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.