ഞാന്‍ ചെയ്തതൊക്കെ പുറത്തു വിട്ടാല്‍ മറ്റുള്ളവരൊക്കെ എവിടെ പോയി ഒളിക്കും! സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയതിന് കാരണവും ലക്ഷ്യവുമുണ്ടെന്ന് വെളിപ്പെടുത്തി സുരേഷ് ഗോപി

വേറിട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാണ് തൃശൂരില്‍ നിന്നുള്ള സുരേഷ് ഗോപി. സിനിമയില്‍ ചെയ്തുകൊണ്ടിരുന്ന കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് സുരേഷ് ഗോപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഓരോന്നും. എന്നാല്‍ ഇന്നത്തേതിനേക്കാള്‍ ധൈര്യം കുറഞ്ഞ് വ്യക്തിയായിരുന്നു, സിനിമ ചെയ്തിരുന്ന സമയങ്ങളില്‍ താനെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്താനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

സിനിമയില്‍ അവതരിപ്പിച്ച അനീതിക്കും അഴിമതിക്കും എതിരെ പോരാടുന്ന നിരവധി കഥാപാത്രങ്ങള്‍ ഇതിനൊക്കെ എനിക്ക് പ്രേരണയായിട്ടുണ്ട്. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനാവണമെന്ന എന്നിലുള്ള ആഗ്രഹമായിരിക്കും അത്തരം കഥാപാത്രങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയിരുന്നതും.

എന്നാല്‍ അത്തരത്തില്‍ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന സമയം പോടാ എന്ന് പോലും വിളിക്കാന്‍ തനിക്കാവുമായിരുന്നില്ലെന്നും സുരേഷ് ഗോപി പറയുന്നു. നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സ്ഥിതിയെ എന്നും തുടര്‍ച്ചയായി വിമര്‍ശിച്ചാല്‍ മാത്രം മതിയോ അതിനുവേണ്ടി എന്ത് മറുപ്രവര്‍ത്തനമാണ് ചെയ്യുന്നതെന്നും ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം.

കഴിഞ്ഞ മൂന്ന് വര്‍ഷം ഒരു നോമിനേറ്റഡ് എം.പി. എന്ന നിലയ്ക്ക് താന്‍ ഒന്നും ചെയ്തില്ല എന്ന് ആരും പറയില്ല. അങ്ങനെ ചെയ്താല്‍ കുറച്ച് കാശ് ചിലവാക്കിയെങ്കിലും താന്‍ എന്ത് ചെയ്തു എന്നതിന്റെ രേഖകള്‍ പൊതു ജനസമക്ഷം എത്തിക്കും അതിന്റെ രേഖകള്‍ കേരളത്തിലെ പതിനാല് ജില്ലാ കളക്ടര്‍മാരുടെയും കയ്യിലുണ്ടെന്നും അദ്ദേഹം പറയുന്നു. മറ്റ് നോമിനേറ്റഡ് എം.പിമാര്‍ എന്ത് ചെയ്തുവെന്നും അതുമായി തന്റെ പ്രവര്‍ത്തികള്‍ താരതമ്യം ചെയ്താല്‍ വ്യക്തമാവുമെന്നും ഞാനതൊക്കെ പുറത്ത് വിട്ടാല്‍ അവരൊക്കെ എവിടെ പോയൊളിക്കും.-സുരേഷ് ഗോപി ചോദിക്കുന്നു.

Related posts