തൃശൂർ: ശബരി കെ റൈസ് വിതരണം ഇന്നാരംഭിക്കുന്പോൾ ജനങ്ങൾക്ക് അങ്ങനെയെങ്കിലും അരി കിട്ടട്ടെ എന്ന പ്രതികരണവുമായി തൃശൂർ ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി.
പ്രചാരണത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സുരേഷ്ഗോപി. പദ്മജയെ ബിജെപിയിലേക്ക് ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ടുവന്നതല്ലെന്നും അവർ സ്വന്തം ഇഷ്ടപ്രകാരം വന്നതാണെന്നും സുരേഷ്ഗോപി പറഞ്ഞു.
സംസ്ഥാനത്ത് നിലവിൽ ഭരണവിരുദ്ധ വികാരമുണ്ടെന്നും അത് പ്രചാരണവേളയിൽ ജനങ്ങളുടെ പെരുമാറ്റത്തിൽനിന്ന് മനസിലായെന്നും ഇത്തവണ ബിജെപിയുടെ വോട്ട് ശതമാനം കൂടുമെന്നും സുരേഷ് ഗോപി പ്രതീക്ഷ പ്രകടിപ്പിച്ചു.
താൻ ജയിച്ചാൽ തൃശൂരിൽ എലിവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു.
സ്വന്തം ലേഖകൻ