തൃശൂർ: ബിജെപി പദയാത്രയിൽ സുരേഷ് ഗോപിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. തൃശൂരിലെത്തിയ ജാഥയിൽ പങ്കെടുക്കാൻ സ്ഥാനാർഥി കൂടിയായ സുരേഷ് ഗോപിയുണ്ടാകുമോ എന്ന ചോദ്യത്തിനാണ് ഇങ്ങനെ പ്രതികരിച്ചത്.
ഇത് ബിജെപി സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന ജാഥയാണ്. അതിൽ സുരേഷ് ഗോപി വേണമെന്ന് നിർബന്ധമില്ല. ആവശ്യമുള്ളയിടങ്ങളിൽ പങ്കെടുക്കേണ്ടവർ എത്തും.
കോണ്ഗ്രസ് നയിക്കുന്ന ജാഥയിൽ രണ്ടുപേരാണുള്ളത്. ആദ്യമായിട്ടാണ് ഒരു ജാഥ രണ്ടു പേർ നയിക്കുന്നത് കാണുന്നത്. കൊടകര കുഴൽ പണ കേസ് എന്ന പേരിൽ തന്റെ പേരിൽ ഒരു കേസുമില്ല.
അതിനൊന്നും പിണറായി വിജയന്റെ സഹായവും വേണ്ട. ഈ കേസിൽ പിണറായിയുമായി ഒത്തുതീർപ്പുണ്ടെന്ന് പറയുന്നത് വെറും പ്രചരണം മാത്രമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
പത്തനംതിട്ടയിൽ പി.സി. ജോർജിനെ സ്ഥാനാർഥിയാക്കുന്നതിൽ ബിഡിജഐസ് എതിർക്കുന്നുവെന്ന് പറയുന്നത് വെറും പ്രചരണം മാത്രമാണ്. ബിജെപിയുടെ സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള അധികാരം ബിജെപിക്കുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു