വര്‍ക്കല: സാംസ്കാരിക തനിമയുടെ നാശം ആഗ്രഹിക്കുന്നവരാണ് വിഷുക്കൈനീട്ടം വിവാദമാക്കുന്നതെന്ന് സുരേഷ് ഗോപി എംപി.
വര്‍ക്കല, ചിറയിന്‍കീഴ് നിയോജക മണ്ഡലങ്ങളിലെ ബിജെപി ബൂത്ത് ഭാരവാഹികള്‍ക്കായി മൈതാനം വര്‍ഷ മേഘ ഒാഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിഷുക്കൈനീട്ടം പരിപാടി ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ക്കല മൈതാനത്തുള്ള അംബേദ്ക്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു സുരേഷ്ഗോപി വിഷുക്കൈനീട്ടം പരിപാടിയിലെത്തിയത്. ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് അഡ്വ.വി.ജി.ഗിരികുമാര്‍, അഡ്വ.ആര് എസ് രാജീവ് , നിഷാന്ത്, സജിത് മണ്ഡലം പ്രസിഡന്റുമാരായ വി.ആര്. വിജി, സജി പി. മുല്ലനല്ലൂര്‍, ഹരി ജി. ശാര്‍ക്കര, ബിജു പൂവണത്തുംമൂട് എന്നിവര്‍ പങ്കെടുത്തു.
വെഞ്ഞാറമൂട് സമൃദ്ധി ഒാഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആറ്റിങ്ങല്‍, കിളിമാനൂര്‍, വാമനപുരം, പാലോട് മണ്ഡലങ്ങളിലെ പ്രവര്‍ത്തകർക്ക് എംപി കൈനീട്ടം നൽകി.
ആര്യനാട് ആതിര ഒാഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പോത്തന്‍കോട്, നെടുമങ്ങാട്, ആര്യനാട്, അരുവിക്കര മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് കൈനീട്ടം നല്കി.