ചാവക്കാട്: ഗാന്ധിജിയുടെ ദണ്ഡിയാത്ര പോലെ സുരേഷ് ഗോപി നടത്തിയ കരുവന്നൂര്‍ പദയാത്ര ചരിത്രത്തില്‍ ഇടം പിടിക്കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാര്‍ നയിച്ച തീരദേശ യാത്രയുടെ സമാപനസമ്മേളനം ചാവക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുള്ളക്കുട്ടി. സഹകരണപ്രസ്ഥാനത്തെ സിപിഎമ്മിന്റെ കൊള്ളസംഘത്തില്‍നിന്ന് രക്ഷിക്കാനായിരുന്നു സുരേഷ് ഗോപിയുടെ പദയാത്ര.
ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡന്റ് കെ.ആര്.ബൈജു അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ കെ.എ. അനീഷ്, ജില്ലാ വൈസ് പ്രസിഡന്റ് ദയാനന്ദന് മാമ്പുള്ളി, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി.രാധാകൃഷ്ണന്, മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. സി. നിവേദിത തുടങ്ങിയവര്‍ പ്രസംഗിച്ചു.