കേരളത്തിലെ നിരാലംബരായ സ്ത്രീകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് കാവല്‍ എന്ന സിനിമ. ഗാര്‍ഹിക പീഡനത്തിനിരയായി മരിച്ച വിസ്മയ, ഉത്തര എന്നിവരെ പോലെ ഒരുപാടുപേര് നമ്മുടെ സമൂഹത്തിലുണ്ട്.
ഇവരെയെല്ലാം സംരക്ഷിക്കാന്‍ സാധിക്കുമെന്നു പറയുന്നില്ല. എന്നാല്‍ അവര്‍ക്കൊക്കെ കാവലായി ഉണ്ടാകണം എന്നാണ് ആഗ്രഹം.
സിനിമ സമൂഹത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു കലയാണ്. അതുകൊണ്ടുതന്നെ കാവല്‍ അവര്‍ക്കു പ്രതീക്ഷ നല്‍കും. -സുരേഷ് ഗോപി