കരുനാഗപ്പള്ളി: രാജസ്ഥാൻ സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടപോയ സംഭവത്തിൽ ഇതുവരെയും കുട്ടിയെ കണ്ടെത്താനാകാത്ത പോലീസ് നടപടിയിൽ പരക്കെ പ്രതിഷേധംഉയരുന്നു. ഓച്ചിറയിൽ രാജസ്ഥാൻ കുടുംബത്തിലെ 14 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യപ്രതി മുഹമ്മദ് റോഷന്റെ കൂട്ടാളികളായ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി ഓച്ചിറ പായിക്കുഴി സ്വദേശി പ്യാരി (19) പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കാർ ഓടിച്ച പായിക്കുഴി സ്വദേശി അനന്തു (20) ചങ്ങൻകുളങ്ങര സ്വദേശി വിപിൻ (18) എന്നിവരാണ് അറസ്റ്റിലായത്. പ്യാരിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ ചെയ്തു.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഒരു മണിക്കുറിനകം നാട്ടുകാർ ഇടപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ പോലിസിൽ പരാതി നൽകിയെങ്കിലും പോലീസ് പ്രശ്നം ഗൗരവമായെടുത്തില്ല. പെൺകുട്ടിയെ കണ്ടെത്തൻ കഴിയാത്ത പോലിസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി, ഡിസി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ധർണ്ണ ഉദ്ഘാടനം ചെയ്തു.
ചലച്ചിത്രതാരം സുരേഷ് ഗോപി ഓച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. കാക്കിയിട്ടവർക്കും അവരെ നിയന്ത്രിക്കുന്നവർക്കും മകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെവേദന അറിയില്ലെന്ന് സുരേഷ് ഗോപി എം പി പറഞ്ഞു .രണ്ടു മാസത്തിനു മുമ്പ് കുട്ടിയെ തട്ടിക്കൊണ്ടു പോയ സമയത്ത് പോലീസിനന്റെ ഭാഗത്തു നിന്നും വന്ന വീഴ്ചയാണ് ഇന്നത്തെ അവസ്ഥക്ക് വഴിവെച്ചത്.
മകളെ നഷ്ടപ്പെട്ട അച്ഛൻ പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ എല്ലാം പെറുക്കിക്കൊണ്ട് സ്ഥലം വിടണമെന്ന വാക്കുകളാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായത് .തെക്കും വടക്കുംനടക്കുന്ന പ്രശ്നങ്ങളിൽപ്രതിഷേധിക്കുന്നവർ സ്വന്തം മൂക്കിനു താഴെ നടന്ന സംഭവങ്ങൾ കണ്ടില്ലന്ന് നടിക്കുകയാണ്. ഇത്തരം സാമൂഹിക വിപത്തുകളെ ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്ന് എം പി ആവശ്യപ്പെട്ടെങ്കിലും ഇലക്ഷൻ പെരുമാറ്റച്ചട്ടത്തിന്റെ ലഘനമാകുമെന്ന പേരിൽ അവർ എത്താൻ തയ്യാറായില്ല. ഇതിനെതിരെ പ്രതിഷേധ മാ ണ് ഉയർന്നത്.ഹൈവേഉപരോധം ഉൾപ്പെടെ സമരപരിപാടികൾക്ക് തടിച്ചുകൂടിയവർ തയ്യാറായെങ്കിലും സുരേഷ് ഗോപി ഇടപെട്ട് നിരുത്സാഹപ്പെടുത്തുക ആയിരുന്നു.