കോഴിക്കോട്: ശബരിമലയോടു ചേർന്നു സ്ത്രീകൾക്കു മാത്രമായി പുതിയ അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്നു സുരേഷ് ഗോപി എംപി. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടരവെയാണ് എംപിയുടെ പരാമർശം.
കാണിക്ക വഞ്ചി ഇല്ലാത്ത ഒരു അയ്യപ്പക്ഷേത്രമാണു മനസിലുള്ളത്. അതിന്റെ പൂർണരൂപമായിട്ടുണ്ട്. ഇതിനായി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് അഭ്യർഥിക്കും.
ഇല്ലെങ്കിൽ വിഷയത്തിൽ സമാനമനസ്കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കും- കൊളത്തൂർ അദ്വൈത്വാശ്രമത്തിൽ ശ്രീശങ്കര ചാരിറ്റബിൾ ട്രസ്റ്റിന്റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞു.
ആ ക്ഷേത്രത്തിൽ പൂജ നടത്താൻ പൂജാരി വേണോ പൂജാരിണി വേണോ എന്ന കാര്യത്തിൽ തന്ത്രി മുഖ്യനുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.