ഗുരുവായൂർ: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സുരേഷ്ഗോപി പാർട്ടി പ്രവർത്തകന്റെ കുഞ്ഞിനു പേരിടലും ചരടുകെട്ടും നടത്തി.
കളമശേരിയിൽ താമസിക്കുന്ന കൊട്ടാരക്കര കട്ടയിൽ കിഴങ്ങുവിള മേലതിൽ വീട്ടിൽ സുകേഷിന്റെയും കുന്നംകുളം ചെറുവത്താനി തലപ്പിള്ളി രേഷ്മയുടെയും കുഞ്ഞിനാണ് സുരേഷ് ഗോപി പേരിട്ട് ചരടുകെട്ടികൊടുത്തത്.
തുറന്ന ജീപ്പിൽ പടിഞ്ഞാറെനടയിലെ സ്വീകരണ സ്ഥലത്തെത്തിയപ്പോഴായിരുന്നു പേരിടൽ ചടങ്ങ്്. ജീപ്പിൽ നിന്നും താഴെയിറങ്ങി കുഞ്ഞിനു ചരട് കെട്ടിക്കൊടുത്തതിനുശേഷം ദന്പതികളുടെ കെെയിൽ നിന്ന് കുഞ്ഞിനെ വാങ്ങി സുരേഷ് ഗോപി ചെവിയിൽ മൂന്നുപ്രാവശ്യം പേര് വിളിച്ചു.
അനശ്വര എന്നാണ് 90ദിവസം പ്രായമായ കുഞ്ഞിന് സുരേഷ് ഗോപി നൽകിയ പേര്.