വര്‍ഷങ്ങള്‍ക്കു മുമ്പ് ഭിക്ഷാടന മാഫിയയില്‍ നിന്നും താന്‍ രക്ഷിച്ച കുഞ്ഞിനെ കാണാന്‍ നടനും എംപിയുമായ സുരേഷ്ഗോപി എത്തി.
ജനിച്ചപ്പോള്‍ തന്നെ അമ്മ ഉപേക്ഷിച്ച ശ്രീദേവിയെയാണ് ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും സുരേഷ് ഗോപി ആലത്തൂരിലെ ജനസേവ ശിശുഭവനില്‍ എത്തിച്ചത്.
സുരേഷ് ഗോപിയുടെ കാരുണ്യത്താല്‍ ജീവിതത്തിലേക്ക് കൈപിടിച്ച് നടന്ന അന്നത്തെ ആ കൊച്ചു പെണ്‍കുട്ടി ഇന്ന് ഒരു കുഞ്ഞിന്റെ അമ്മയാണ്. രണ്ട് പതിറ്റാണ്ടിനുശേഷം അദ്ദേഹം വീണ്ടും ശ്രീദേവി കാണാന്‍ എത്തിയിരിക്കുകയാണ്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു മുഹൂര്‍ത്തം ആണിതെന്ന് ശ്രീദേവി കരുതുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ മകളെ കാണാന്‍ മധുരപലഹാരങ്ങളും ആയിട്ടാണ് അദ്ദേഹം എത്തിയത്.
അത് അവള്‍ക്ക് നല്‍കിക്കൊണ്ട് അവര്‍ സന്തോഷം പങ്കിട്ടു. കണ്ടു നില്‍ക്കുന്നവരുടെ കണ്ണിന് ഈറനണിയിക്കുന്ന മുഹൂര്‍ത്തമായിരുന്നു അത്.
മധുരപലഹാരങ്ങള്‍ പങ്കിട്ട് ആലത്തൂരില്‍ അവളോടൊപ്പം സമയം ചെലവഴിച്ച അതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്. കണ്ടുമുട്ടല്‍ ശ്രീദേവി യോടൊപ്പം മകള്‍ ശിവാനിയും ഉണ്ടായിരുന്നു.
അദ്ദേഹം തനിക്കായി കൊണ്ടുവന്ന മധുരപലഹാര പൊതിയഴിച്ച് ശ്രീദേവി തന്റെ മക്കള്‍ക്ക് നല്‍കി. ഒരു മുത്തശ്ശനും അമ്മയും ആസ്വദിക്കുന്നത് പോലെ അവര്‍ ആ കാഴ്ച കണ്ടു നിന്നു.
അന്നുകണ്ട നിന്റെ മുഖം ഇപ്പോഴും ഓര്‍മ്മയുണ്ട് മകളെ എന്ന് പറഞ്ഞപ്പോള്‍ അവള്‍ അദ്ദേഹത്തിന്റെ നെഞ്ചോട് ചേര്‍ന്ന് തേങ്ങി. വികാരനിര്‍ഭരമായ ആ മുഹൂര്‍ത്തങ്ങള്‍ കണ്ടു നിന്നവരുടെയും മനസ്സ് നിറച്ചു.