എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്! ധീരന്മാരായ ജവാന്മാരുടെ മരണത്തിന് ഞങ്ങള്‍ പകരം ചോദിച്ചിരിക്കുന്നു; സംതൃപ്തി തോന്നുന്നു എന്ന് സുരേഷ്‌ഗോപി എംപി

പുല്‍വാമയില്‍ 40 ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനുശേഷം രണ്ടാഴ്ചയോളമായി രാജ്യം ഉറ്റുനോക്കിയിരിക്കുകയായിരുന്നു, പാക്കിസ്ഥാന്റെ നേര്‍ക്കുള്ള ഇന്ത്യയുടെ തിരിച്ചടിയ്ക്കായി. ഇപ്പോഴിതാ രാജ്യത്തെ മുഴുവന്‍ സാക്ഷി നിര്‍ത്തി, ഇന്ത്യന്‍ വ്യോമസേന ആ ദൗത്യം നിര്‍വഹിച്ചിരിക്കുന്നു.

ഭീകരാക്രമണം നടന്ന് പന്ത്രണ്ടാമത്തെ ദിവസം തന്നെ അത് സംഭവിക്കുകയും ചെയ്തിരിക്കുന്നു. ഇതില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ പ്രതികാരമാണ് ഈ തിരിച്ചടിയെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവച്ചത്. സുരേഷ്‌ഗോപിയുടെ വാക്കുകളിങ്ങനെ…

‘പുല്‍വാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍..ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക്ക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്?.’-സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ന് പുലര്‍ച്ചെയാണ് പാകിസ്ഥാന്‍ അധീന കാഷ്മീരില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയത്. പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് ആക്രമണമേറ്റ് 12 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യുടെ തിരിച്ചടി. 12 മിറാഷ് വിമാനങ്ങളാണ് പാകിസ്ഥാന്‍ മണ്ണില്‍ ഭീകരരെ കൊന്നൊടുക്കിയത്.

Related posts