ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച ചര്‍ച്ചകൾ നീളവെ മത്സരിക്കാൻ സന്നദ്ധതയറിച്ച് രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപി രംഗത്ത്. ബിജെപി കേന്ദ്ര നേതൃത്വം നിര്‍ബന്ധിച്ചാല്‍ മത്സരത്തിനിറങ്ങുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
എന്നാല്‍, മല്‍സരിക്കുന്ന മണ്ഡലം സംബന്ധിച്ച് ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലത്ത് സുരേഷ് ഗോപിക്ക് പുറമെ, മുന്‍ഐഎഎസ് ഉദ്യോഗസ്ഥന് ആനന്ദബോസിന്റെ പേരും പരിഗണനയിലുണ്ട്.