കോഴിക്കോട്: ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് നീക്കം.
ഒക്ടോബര്‍ 27-ന് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെ മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ സ്പർശിച്ച സംഭവത്തിൽ നവംബറിൽ സുരേഷ് ഗോപി നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു.
രാഷ്ട്രീയ സമ്മര്‍ദം ഏറെയുണ്ടായിരുന്ന കേസില്‍ ഒരാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും നടന്നില്ല.സംഭവത്തിന്റെ വിഡിയോ ക്ലിപ്പുകൾ പോലീസ് പരിശോധിച്ചു. 17 മാധ്യമപ്രവർത്തകരുടെ മൊഴിയെടുത്തു.
സ്വകാര്യ ഹോട്ടലിലെ ജീവനക്കാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും മൊഴികളും രേഖപ്പെടുത്തി. 354 എ വകുപ്പാണ് സുരേഷ്ഗോപിക്കെതിരേ ചുമത്തിയത്.
വിഷയം സിപിഎം ഏറ്റെടുത്തതോടെ സൈബറിടത്തില്‍ ഉള്‍പ്പെടെ സുരേഷ്ഗോപിക്കെതിരേ വ്യാപകവിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ സുരേഷ്ഗോപിക്ക് പൂര്‍ണ പിന്തുണയുമായി നടക്കാവ് സ്റ്റേഷനില്‍ ബിജെപി സംസ്ഥാന നേതൃത്വം ഒന്നാകെ എത്തി.
കോടതി പരിഗണനയിലുള്ള കേസായതിനാല്‍ തന്നെ സുരേഷ്ഗോപിയോ, മാധ്യമ പ്രവര്‍ത്തകയോ പിന്നീട് ഈ വിഷയത്തില്‍ കാര്യമായ പ്രതികരണങ്ങള്‍ക്കു മുതിര്‍ന്നിരുന്നില്ല.