കേരളത്തില്‍ പുഷ്പ യുടെ തമിഴ് പതിപ്പ് വന്നതിൽ പലരും എതിര്‍പ്പുമായി വന്നിരിക്കുകയാണ്. അങ്ങനൊരു വേര്‍ത്തിരിവില്‍ സിനിമയെ കാണരുത്.
പുഷ്പ എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കേരളത്തിലെ തിയറ്ററുകളിൽ പ്രദര്‍ശിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ആരും ഈ ചിത്രത്തിനോട് ഒരു വൈമുഖ്യമോ എതിര്‍പ്പോ പ്രകടിപ്പിക്കരുത്. സിനിമ വ്യവസായത്തിന് തിയറ്ററുകള്‍ തീര്‍ച്ചയായും സജീവമാകണം.
ബാഹുബലിയുടെ തമിഴ് പതിപ്പാണ് വ്യക്തിപരമായി ഞാന്‍ ആസ്വദിച്ചത്. ഈയൊരു പ്രതിസന്ധി ഘട്ടത്തില്‍ മലയാളം – തമിഴ് എന്ന വേര്‍തിരിവില്‍ ആരും തിയറ്റര്‍ ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുതേ എന്ന് അഭ്യര്‍ഥിക്കുന്നു. -സുരേഷ് ഗോപി