തൃശൂർ: ’വിജയ സാധ്യതയല്ല, മൽസര സാധ്യത.’ തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി എംപിയുടേതാണു വാക്കുകൾ.
കൊച്ചിയിലെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്ത സുരേഷ് ഗോപിയോട് തൃശൂർ നിയമസഭാ സീറ്റിലെ വിജയസാധ്യതയെക്കുറിച്ച് ആരാഞ്ഞ മാധ്യമപ്രവർത്തകരോടാണ് മൽസര സാധ്യതയാണെന്ന് അദ്ദേഹം തിരുത്തിയത്.
ജനങ്ങൾ നേതാവാണെന്ന് ആരോപിക്കുന്നതിനാൽ മൽസരിക്കുന്നുവെന്നേയുള്ളൂവെന്നാണ് തുടർന്ന് അദ്ദേഹം വിശദീകരിച്ചത്.