സിനമാകഥ പോലെ ഒരു മാസ് എൻട്രിയുമായി സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും; വൈകിയതിന്‍റെ ക്ഷീണം താരപരിവേഷം കൊണ്ടുമാറ്റാമെന്ന വിശ്വാസത്തിൽ ബിജെപി

തൃ​ശൂ​ർ: അ​ല്ലെ​ങ്കി​ലും സി​നി​മ തു​ട​ങ്ങി ഉ​ട​നെ​യൊ​ന്നും നാ​യ​ക​ന്‍റെ എ​ൻ​ട്രി​യു​ണ്ടാ​വി​ല്ല. ഏ​റ്റ​വും നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ എ​തി​രാ​ളി​ക​ൾ ക​രു​ത്താ​ർ​ജ്ജി​ച്ചു തു​ട​ങ്ങു​ന്പോ​ൾ ഒ​രു നാ​യ​ക​നെ കി​ട്ടി​യി​രു​ന്നെ​ങ്കി​ലെ​ന്ന് ആ​ളു​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്പോ​ഴാ​ണ് നാ​യ​ക​ന്‍റെ മാ​സ് എ​ൻ​ട്രി​യു​ണ്ടാ​കാ​റു​ള്ള​ത്.

എ​ത്ര​യോ സു​രേ​ഷ് ഗോ​പി സി​നി​മ​ക​ളി​ൽ ക​ണ്ടി​ട്ടു​ള്ള കി​ടി​ല​ൻ ഇ​ൻ​ട്രാ​ഡ​ക്ഷ​ൻ സീ​നു​ക​ളു​ടെ ആ​വ​ർ​ത്ത​ന​മാ​ണ് തൃ​ശൂ​ർ ലോ​ക്സ​ഭ സീ​റ്റി​ൽ ബിജെപി​യു​ടെ സ്ഥാ​നാ​ർ​ഥിയാ​യി അദ്ദേഹത്തിന്‍റെ വ​ര​വ്. എ​ല്ലാ​വ​രാ​ലും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട തൃ​ശൂ​ർ സീ​റ്റി​ന് ഇ​നി ര​ക്ഷ​ക​നാ​ര് എ​ന്ന് പാ​ർ​ട്ടി​ക്കാ​ർ ആ​കാം​ക്ഷ​യോ​ടെ​യും വേ​വ​ലാ​തി​യോ​ടെ​യും ഉ​റ്റു​നോ​ക്കി​യി​രി​ക്കു​ന്പോ​ഴാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ല്ലാം വീ​ണ്ടെ​ടു​ക്കാ​ൻ ശ​ക്ത​ന്‍റെ മ​ണ്ണി​ലേ​ക്ക് മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട ആക്‌ഷൻ​ഹീ​റോ​യെ​ത്തു​ന്ന​ത്.

വൈ​കി​യെ​ത്തി​യ​തി​ന്‍റെ ക്ഷീ​ണം സു​രേ​ഷ്ഗോ​പി​യു​ടെ താ​ര​പ​രി​വേ​ഷം കൊ​ണ്ടും ജ​ന​കീ​യ ഇ​ട​പെ​ട​ൽ കൊ​ണ്ടും ര​ണ്ടു ദി​വ​സ​ത്തി​ന​കം നി​ക​ത്തി​യെ​ടു​ക്കാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ബിജെപി നേ​തൃ​ത്വം. രാ​ഷ​ട്രീ​യ നേ​താ​വെ​ന്ന​തി​നേ​ക്കാ​ൾ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കി​ഷ്ട​മു​ള്ള പ​രി​വേ​ഷ​ത്തി​ൽ പ്ര​ച​ര​ണ​ത്തി​ന് മു​ൻ​തൂ​ക്കം ന​ൽ​കാ​നാ​ണ് പാ​ർ​ട്ടി നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. വൈ​കി​യ​വേ​ള​യി​ൽ ജ​ന​ങ്ങ​ളെ കൈയിലെ​ടു​ക്കു​ക​യെ​ന്ന​താ​ണ് പ്ര​ധാ​ന​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​യു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ നാ​ളെ നാ​മ​നി​ർ​ദ്ദേ​ശ​ പ​ത്രി​ക​സ​മ​ർ​പ്പണ​ത്തി​ന് മു​ന്നോ​ടി​യാ​യി തൃ​ശൂ​ർ ന​ഗ​ര​ത്തി​ലേ​ക്ക് സു​രേ​ഷ്ഗോ​പി​യു​ടെ ഒ​രു മാ​സ് എ​ൻ​ട്രി​യാ​ണ് പാ​ർ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. സു​രേ​ഷ് ഗോ​പി ഇ​ന്ന് തൃ​ശൂ​രി​ലെ​ത്തും.തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി മാ​റി​യ​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​രി​ലേ​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട സു​രേ​ഷ്ഗോ​പി​ക്ക് ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് നി​റ​വേ​റ്റാ​നു​ള്ള​ത്.

പാ​ർ​ട്ടി എ ​വ​ണ്‍ മ​ണ്ഡ​ല​മെ​ന്നും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ച്ച മ​ണ്ഡ​ല​മാ​യ തൃ​ശൂ​രി​ൽ നാ​മ​നി​ർ​ദ്ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പിക്കു​ന്ന​തി​ന്‍റെ 48 മ​ണി​ക്കൂ​ർ മു​ന്പുമാ​ത്രം കി​ട്ടി​യ സ്ഥാ​നാ​ർ​ഥിയെ​ന്ന നി​ല​യി​ൽ സു​രേ​ഷ്ഗോ​പി​ക്ക് എ​ത്ര​മാ​ത്രം വോ​ട്ടു​ക​ൾ സ​മാ​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​ത് പ്ര​ധാ​ന ചോ​ദ്യ​മാ​ണെ​ങ്കി​ലും ന​ല്ല പ്ര​ക​ട​നം കാ​ഴ്ച​വയ്ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ബിജെപി നേ​തൃ​ത്വം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ എ​ല്ലാ ആ​ശീ​ർ​വാ​ദ​ങ്ങ​ളോ​ടും കൂ​ടി​യാ​ണ് സു​രേ​ഷ്ഗോ​പി​യു​ടെ തൃ​ശൂ​ർ എ​ൻ​ട്രി. തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ യുഡിഎ​ഫ്, എ​ൽഡിഎ​ഫ് മു​ന്ന​ണി​ക​ൾ പ്ര​ചാ​ര​ണ​ത്തി​ൽ അ​തി​ദൂ​രം മു​ന്നേ​റി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​നെ​യെ​ല്ലാം മ​റി​ക​ട​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ബിജെപി​യു​ടെ വി​ശ്വാ​സം.

Related posts