കൊച്ചി: ദുഷിച്ച രാഷ്ട്രീയത്തെ തിരിച്ചറിയുന്ന ഹൃദയത്തിന്റെ ഉടമകളിലാണ് തന്റെ പ്രതീക്ഷയെന്ന് മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി.
അനിവാര്യത എവിടെയെന്ന് കണ്ടെത്തിയാല്‍ വിശ്വഹിന്ദു പരിഷത്തിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം ബിടിഎച്ചില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ‘സ്വഭിമാന്‍ നിധി പദ്ധതി’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി അധ്യക്ഷത വഹിച്ചു. റിട്ട. ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി വി.ആര്. രാജശേഖരന്, നിര്‍മാതാവ് ജി. സുരേഷ് കുമാര്‍, ഡോ. എന്‍. ഗോപാലകൃഷ്ണന്, അഭിന്യ സുരേഷ് എന്നിവര്‍ പങ്കെടുത്തു.
നിര്‍ധന കുടുംബത്തിന് ഭവനവും നിരാലംബരായ യുവതികളുടെ വിവാഹത്തിനുള്ള സഹായവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
തന്റെ സിനിമകളില്‍നിന്ന് ഒരു ലക്ഷം രൂപ പദ്ധതിക്കായി നല്‍കുമെന്നും സുരേഷ് ഗോപി ചടങ്ങില്‍ അധികൃതര്‍ക്ക് ഉറപ്പ് നല്കി.