തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ സുരേഷ് ഗോപി ഗര്‍ഭിണിയായ ശ്രീലക്ഷ്മിയുടെ നിറവയറില്‍ തൊട്ടനുഗ്രഹിച്ചത് സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ എല്ലാം തീര്‍ന്ന് സുരേഷ് ഗോപി ശ്രീലക്ഷ്മിയെ കാണാൻ വന്നു. സുരേഷ് ഗോപി തന്നെയാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
നേരത്തെ ഈ വിഷയത്തില്‍ പ്രതികരിച്ച സുരേഷ് ഗോപി, ‘ഒരുപാട് ഗര്‍ഭിണികളെ ഒരുമിച്ച് കാണുന്നത് ഭയങ്കര ഇഷ്ടമുള്ള കാഴ്ചയാണ്. മാതൃത്വത്തെ അത്രത്തോളം ബഹുമാനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് എന്റെ വീട്ടില്‍ അഞ്ച് കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മ ഉണ്ടായത്.
അമ്മയെന്ന സ്ത്രീയുടെ ആരോഗ്യം കരുതലായത് കൊണ്ടും ജീവിതത്തില്‍ ഒരു ദുരന്തം സംഭവിച്ചത് കൊണ്ടും പേടിയുണ്ട്. ആ ഗര്‍ഭിണിയെ വാരിപ്പുണര്‍ന്ന് ഒരു ഉമ്മ കൊടുക്കണമെന്ന വികാരമാണ് ഉണ്ടായിരുന്നത്. പക്ഷേ സാമൂഹിക ജീവിതത്തില്‍ അത് സാധ്യമാകില്ലല്ലോ’- എന്നാണ് അഭിപ്രായപ്പെട്ടത്.