തിരുവനന്തപുരം: രാജ്യത്ത് ആൾക്കൂട്ടക്കൊലകൾ ഇല്ലെന്ന് ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി. വട്ടിയൂർക്കാവിൽ എൻഡിഎ സ്ഥാനാർഥി എസ്. സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.
പശു സംരക്ഷണത്തിന്റെ പേരിൽ കൊലയെന്നൊക്കെയാണു പറയുന്നത്. ഇതൊക്കെ ചിലപ്പോൾ പെണ്ണുകേസാകാം. എങ്കിൽപ്പോലും ഒരു കൊലയെയും താനോ തന്റെ നേതാവോ അനുകൂലിക്കുന്നില്ല. ഒരാളും നിയമം കൈയിലെടുക്കുന്നതിനെ താൻ അനുകൂലിക്കില്ല. തന്റെ നേതാവും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സംഘടനയുടെ നേതാവും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയന്റെ പേരിൽ ആദ്യഘട്ടത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സാംസ്കാരിക നായകരെയും സുരേഷ് ഗോപി വിമർശിച്ചു.