തൃശൂർ: മതത്തിന്റെ പേരിൽ വോട്ട് അഭ്യർഥിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് ആവർത്തിച്ച് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ജനങ്ങൾ ചർച്ചയാക്കുന്നത് തനിക്ക് തടയാനാകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ദൈവത്തിന്റെ പേരു വോട്ടിനായി ഉപയോഗിക്കരുതെന്നു കൃത്യമായി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നിർദേശം നൽകിയിട്ടുള്ളതാണെന്നും സുരേഷ് ഗോപിയുടെ നടപടിയിൽ പ്രഥമ ദൃഷ്ട്യാ ചട്ടലംഘനമുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചിരുന്നു.