ആ​രു​ടേ​യും വ​ക്താ​വാ​യ​ല്ല ! യേ​ശു​ദാ​സി​ന് ക്ഷേ​ത്ര​ത്തി​ൽ പ്രവേശനം അ​നു​വ​ദി​ക്ക​ണം; ഭ​ക്ത​രു​ടെ വി​ശ്വാ​സ​ത്തെ വ്ര​ണ​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി

തി​രു​വ​ന​ന്ത​പു​രം: യേ​ശു​ദാ​സി​ന് ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് വ്യ​ക്തി​പ​ര​മാ​യ നി​ല​പാ​ടെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. ആ​രു​ടേ​യും വ​ക്താ​വാ​യ​ല്ല നി​ല​പാ​ട്. ഭ​ക്ത​രു​ടെ വി​ശ്വാ​സ​ത്തെ വ്ര​ണ​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

വി​ശ്വാ​സി​ക​ളാ​യ എ​ല്ലാ​വ​ർ​ക്കും ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. യേ​ശു​ദാ​സി​ന്‍റെ ആ​വ​ശ്യ​ത്തി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ ക്ഷേ​ത്രം ട്ര​സ്റ്റു​മാ​യും മ​റ്റ് ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യും ച​ർ​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, യേ​ശു​ദാ​സി​ന് ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ജി​ല്ലാ ജ​ഡ്ജി കെ. ​ഹ​രി​പാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി യോ​ഗം ഇ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കും. വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ല്‍ ക്ഷേ​ത്ര​ദ​ര്‍​ശ​ന​ത്തി​ന് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നു​കാ​ട്ടി യേ​ശു​ദാ​സ് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

അ​ഹി​ന്ദു​ക്ക​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത ശ്രീ​പ​ദ്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ഹി​ന്ദു​മ​താ​ചാ​ര​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​വ​ര്‍​ക്ക് പ്ര​വേ​ശ​നം ന​ല്‍​കാ​റു​ണ്ട്. താ​ന്‍ ഹി​ന്ദു​മ​ത വി​ശ്വാ​സി​യാ​ണെ​ന്നും ക്ഷേ​ത്രാ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും യേ​ശു​ദാ​സ് ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts