തൃശൂർ: തന്റെ സ്വഭാവരൂപീകരണത്തിനും ജീവിതത്തിനും ലക്ഷ്യബോധം നല്‍കിയത് കത്തോലിക്ക സ്ഥാപനങ്ങളാണെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. ജ്യോതി എൻജിനീയറിംഗ് കോളജിന്റെ ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം തൃശൂർ ലുലു കണ്വൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായി. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അനുഗ്രഹപ്രഭാഷണം നടത്തി. കേരള കലാമണ്ഡലവും ജ്യോതി എൻജിനീയറിംഗ് കോളജും സംയുക്തമായി നടത്തുന്ന ക്ലീൻ തൃശൂർ പദ്ധതിയുടെ ലോഗോ പ്രകാശനം കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ടി.കെ. നാരായണൻ നിർവഹിച്ചു.
ജൂബിലി മിഷൻ മെഡിക്കൽകോളജും ജ്യോതിയും സഹകരിച്ച് റിസർച്ച് സെന്ററിനും തുടക്കംകുറിച്ചു. മോണ്‍. തോമസ് കാക്കശേരി, പ്രിൻസിപ്പൽ ഫാ. ജെയ്സണ്‍ പോൾ മുളേരിക്കൽ, ഫാ. റോയ് ജോസഫ് വടക്കൻ, ഫാ. ജോജു ചിരിയങ്കണ്ടത്ത്, ഫാ.എ.കെ. ജോർജ്, തോമസ് മാത്യു, ബോബി പീറ്റർ, പിടിഎ പ്രസിഡന്റ് ലാൽമോൻ, കോളജ് ചെയർമാൻ അലൻ ഫ്രാൻസിസ്, ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.