ചാത്തന്നൂർ: ഭിന്നശേഷിക്കാരനായ മണിദാസിന് സഹായവുമായി ചലച്ചിത്ര താരവും ബിജെപി നേതാവുമായ സുരേഷ്ഗോപി. ഒരു ലക്ഷം രൂപ നല്കി സഹായിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു.
മണിദാസിന്റെ കുടുംബം കഴിഞ്ഞ 13 വർഷമായി സർക്കാരിൽനിന്നു കൈപ്പറ്റിയ വികലാംഗ പെൻഷൻ തുകയായ 1.23 ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് തിരിച്ചു നല്കണമെന്ന് ധനകാര്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. പരവൂർ കലയ്ക്കോട് സുധാനിവാസിൽ ആർ.എസ്.
മണിദാസി (27)ന്റെ അമ്മ സർക്കാർ സ്കൂളിൽ അധ്യാപികയായിരുന്നെന്നും 2022 മുതൽ ഇവരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതലാണെന്നും കണ്ടെത്തിയതിന തുടർന്ന് 2022 ൽ മണിദാസിന്റെ വികലാംഗപെൻഷൻ ധനകാര്യ വകുപ്പ് റദ്ദാക്കിയിരുന്നു.
ഇപ്പോൾ ഏഴ് ദിവസത്തിനകം 1.23 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ഉത്തരവും ഇറക്കി.മാധ്യമങ്ങളിലൂടെ ഈ സംഭവമറിഞ്ഞ സുരേഷ് ഗോപി മണിദാസിനെ സഹായിക്കാൻ സന്നദ്ധനായി. മണിദാസിന്റെ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടാണ് ഒരു ലക്ഷം രൂപയുടെ സഹായം വാഗ്ദാനം ചെയ്തത്.