തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെ മരണത്തിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടം നടത്തുമെന്ന് സഹോദരൻ സുഭാഷ്.
പോലീസ് സുരേഷ്കുമാറിനെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് സുഭാഷ് വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം സുരേഷിന്റെ ശരീരത്തിൽ നിരവധി ചതവുകൾ ഉണ്ട ായിരുന്നുവെന്ന് കണ്ടെ ത്തിയത് പോലീസ് പറഞ്ഞത് കളവായിരുന്നുവെന്നതിന്റെ തെളിവാണെന്നും സഹോദരൻ പറയുന്നു.
പോലീസ് സുരേഷിനെ മർദ്ദിച്ചിട്ടില്ലെന്നാണ് പറഞ്ഞിരുന്നത്. അതേസമയം സുരേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അഭിപ്രായപ്പെട്ടിരിക്കുന്നത് ശരീരത്തിൽ സംഭവിച്ച ചതവുകൾ ഹൃദ്രോഗം വർധിപ്പിച്ചിരിക്കാം എന്നാണ്. മരണകാരണം ഹൃദയാഘാതമാണെങ്കിലും ചതവുകളാണോ ഇതിന് കാരണമായതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു.
സുരേഷിന്റെ കാൽമുട്ടിന് മുകളിലും വലത് തുടയിലും മുതുകിന് മുകളിലും താഴെയും കഴുത്തിന്റെ ഇടത് വശത്ത് ഉൽപ്പെടെ സുരേഷിന് ചതവ് സംഭവിച്ചിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്.
12 ചതവുകൾ സുരേഷിന്റെ ശരീരത്തിലുണ്ട ായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ചതവുകൾ ഉണ്ട ായതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഡോക്ടർമാർ പോലീസിനോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്.
കസ്റ്റഡിമരണം സംബന്ധിച്ച് സംസ്ഥാന ക്രൈംബ്രാഞ്ചാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ മാസം 28 ന് രാത്രിയാണ് തിരുവല്ലം ജഡ്ജികുന്നിന് സമീപത്ത് പ്രകൃതി ഭംഗി ആസ്വദിക്കാനെത്തിയ ദന്പതികളെ സുരേഷും സുഹൃത്തുക്കളും ആക്രമിച്ചെന്ന പരാതിൽ സുരേഷ് ഉൾപ്പെടെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പോലീസ് കസ്റ്റഡിയിലിരിക്കെ അടുത്ത ദിവസം നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞ് വീണ സുരേഷിനെ ആശുപത്രിയിൽ പോലീസ് സംഘം എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
പോലീസ് മർദ്ദനത്തെ തുടർന്നാണ് സുരേഷ് മരിച്ചതെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും ജനപ്രതിനിധികളും തിരുവല്ലം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
സബ് കളക്ടറും ഡിസിപിയും സംഭവ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയാണ് ഉപരോധം പിൻവലിച്ചത്.
ആർഡിഒയുടെ സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ് നടത്തിയത്. സിറ്റി പോലീസ് കമ്മീഷണർ സ്പർജൻകുമാറിന്റെ നിർദേശാനുസരണം കേസ് ജില്ലാ ക്രൈംബ്രാഞ്ചാണ് ആദ്യം അന്വേഷിച്ചത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി . ബി അനിൽകുമാറിന്റെ അന്വേഷണ റിപ്പോർട്ടിൽ സ്റ്റേഷനിലെ മൂന്ന് എസ്ഐമാർ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് റിപ്പോർട്ട് നൽകി.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ മൂന്ന് എസ്ഐമാരെ സസ്പെൻഡ് ചെയ്തിരുന്നു. തിരുവല്ലം എസ്എച്ച്ഒക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്.
അതേ സമയം കസ്റ്റഡി മരണത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
സുരേഷിനെ പിടികൂടിയ സമയത്ത് സ്റ്റേഷനിലുണ്ട ായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും സുരേഷിനെ പിടികൂടിയപ്പോൾ സംഭവ സ്ഥലത്തുണ്ട ായിരുന്ന പ്രദേശവാസികളുടെയും മൊഴിയെടുക്കുന്നത് തുടരുകയാണ്.